മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ക്രൂരമർദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്
വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം
Update: 2024-12-18 05:01 GMT
മലപ്പുറം: മലപ്പുറം വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം.
ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.