അപകട കാരണം കനത്ത മഴ; രക്ഷാപ്രവർത്തനം തുടരുന്നു" പലരുടെയും നില അതീവഗുരുതരം
കരിപ്പൂർ; ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറാൻ കാരണം മോശം കാലാവസ്ഥ. കനത്ത മഴയാണ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. ഇത് കൊണ്ടാണ് വിമാനം റൺവെയിൽ നിൽക്കാതെ 30 അടി…
By : Editor
Update: 2020-08-07 10:35 GMT
കരിപ്പൂർ; ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറാൻ കാരണം മോശം കാലാവസ്ഥ. കനത്ത മഴയാണ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. ഇത് കൊണ്ടാണ് വിമാനം റൺവെയിൽ നിൽക്കാതെ 30 അടി താഴ്ചയിലേക്ക് വീണത് . പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. 17 പേരെ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. 20 പേരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 14 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്. 3 പേരുടെ നില അതീവ ഗുരുതരമാണ്.