മതപുരോഹിതര്‍ മസ്ജിദുകള്‍ക്ക് പുറത്തുള്ള ഖുറാന്‍ പാരായണത്തിലും ബോധവത്ക്കരണ പരിപാടികളിലും പങ്കെടുക്കാന്‍ പാടില്ല: യുഎഇയില്‍ പുതിയ നിയമം
അബുദാബി: പള്ളികളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. പള്ളികളിലെ മതപുരോഹിതര്‍ മസ്ജിദുകള്‍ക്ക് പുറത്ത് നടക്കുന്ന ഖുറാന്‍…
അബുദാബി: പള്ളികളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. പള്ളികളിലെ മതപുരോഹിതര്‍ മസ്ജിദുകള്‍ക്ക് പുറത്ത് നടക്കുന്ന ഖുറാന്‍ പാരായണത്തിലോ മതബോധവത്ക്കരണ ക്ലാസുകള്‍ എന്നിവയില്‍ പങ്കെടുക്കരുതെന്ന് ഈ പുതിയ നിയമം അനുശാസിയ്ക്കുന്നു.
പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പുമായോ, ഏതെങ്കിലും രാഷ്ട്രീയ സംഘടനകളിലോ പ്രവര്‍ത്തിക്കുന്നതെന്നും ഈ നിയമം അനുശാസിയ്ക്കുന്നുണ്ട്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന കമ്മിറ്റികളുടെ മുന്‍കൂര്‍ അനുമതി തേടണമെന്നും പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നു.
പള്ളികള്‍ക്ക് നല്‍കുന്ന ധനസഹായം പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് അനുവദനീയമല്ലെന്നും നിയമത്തിലുണ്ട്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ പള്ളികളെ സംരക്ഷിയ്ക്കുന്ന നിയമം പുറപ്പെടുവിച്ചതിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
മസ്ജിദുകളുമായി ബന്ധപ്പെട്ട് പ്രധാന അധികാരി സ്ഥലത്തില്ലെങ്കില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നിയമം നടപ്പിലാക്കാം. ഒരേ നഗരത്തിലെ മസ്ജിദുകള്‍ക്ക് ഒരേ പേര് കൊടുക്കരുതെന്നും നിയമം നിഷ്‌കര്‍ഷിയ്ക്കുന്നു. മസ്ജിദുകളിലെ പ്രധാന അധികാരി ആ പള്ളികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും, പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി നേതൃത്വം നല്‍കണമെന്നും ഈ പ്രത്യേക നിയമത്തില്‍ പറയുന്നു.