സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (10-8-20) 1184 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 784…

By :  Editor
Update: 2020-08-10 07:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (10-8-20) 1184 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 784 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 114 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്തു നിന്നും 73 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് -255 പേർ.തിരുവനന്തപുരം -200 പേർ. കൊല്ലം-41, പത്തനംതിട്ട-4, കോട്ടയം-40, ആലപ്പുഴ-30, ഇടുക്കി-10, എറണാകുളം-101, പാലക്കാട്-147, തൃശ്ശൂർ-40, കോഴിക്കോട്-66, വയനാട്-33, കണ്ണൂർ-63, കാസർകോഡ്- 146 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

Tags:    

Similar News