കോഴിക്കോട് മൂഴിക്കലിൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് കോവിഡ്

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലിൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥി​രീ​ക​രി​ച്ചു. മേലെ മൂഴിക്കലിൽ പ്രവർത്തിക്കുന്ന ഗ്രീൻസ് സൂപ്പർമാർക്കറ്റിലെ ചെറുവറ്റയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് ഇന്ന് നടന്ന…

By :  Editor
Update: 2020-08-13 05:54 GMT

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലിൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥി​രീ​ക​രി​ച്ചു. മേലെ മൂഴിക്കലിൽ പ്രവർത്തിക്കുന്ന ഗ്രീൻസ് സൂപ്പർമാർക്കറ്റിലെ ചെറുവറ്റയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ പോസറ്റീവ് ആയിരിക്കുന്നത്. സ്ഥാപനത്തിലെ മറ്റുള്ള ജോലിക്കാരുടെയും കടയുടമയുടെയും ഫലം നെഗറ്റീവ് ആണ്. നിലവിലുള്ള ജോലിക്കാരോട് ക്വാറന്റൈനിൽ പോകാനും കട അണുനശീകരണം നടത്താനും ആരോഗ്യവകുപ്പ് ആവശ്യപെട്ടു., കൂടാതെ കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ ഈ സ്ഥാപനത്തിൽ എത്തിയവർ സ്വയം ക്വാറന്റൈനിൽ പോകണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ഈവനിംഗ് കേരളയോട് പറഞ്ഞു. നിലവിൽ കണ്ടെയിന്‍മെന്റ് സോണാണ്‌ മൂഴിക്കൽ.

ആരോഗ്യാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണ്ട നമ്പർ ; ( Junior public Health Nurse: 9400572530 )

Similar News