ഐപിഎല്‍: ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ ദയനീയ തോല്‍വി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: ഐപിഎലില്‍ അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആശ്വാസ ജയം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 34 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ്…

By :  Editor
Update: 2018-05-18 23:54 GMT

ന്യൂഡല്‍ഹി: ഐപിഎലില്‍ അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആശ്വാസ ജയം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 34 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

ചെന്നൈ ഓപ്പണര്‍ അംബാട്ടി റായുഡു (29 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടി. രവീന്ദ്ര ജഡേജ (18 പന്തില്‍ 27) ഒഴികെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായില്ല. അവസാന ഓവറുകളില്‍ റണ്‍ വഴങ്ങുന്നതില്‍ ഡല്‍ഹി ബോളര്‍മാര്‍ കൃത്യതയോടെ പാണ്‌ഠേറിഞ്ഞതോടെ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഡല്‍ഹിക്കു വേണ്ടി അമിത് മിശ്ര, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ലാമിച്ചനെ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഋഷഭ് പന്ത് (26 പന്തില്‍ 38), വിജയ് ശങ്കര്‍ (28 പന്തില്‍ 36), ഹര്‍ഷല്‍ പട്ടേല്‍ (16 പന്തില്‍ 36) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ചെന്നൈ നേരത്തേ തന്നെ പ്ലേ ഓഫിലെത്തിയിരുന്നു.

Tags:    

Similar News