സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് ബാധിതര്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു(60), തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീര്‍(44) എന്നിവരാണ് മരിച്ചത്.രണ്ടാഴ്ചയായി മാത്യു കോട്ടയം…

By :  Editor
Update: 2020-08-15 03:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് ബാധിതര്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു(60), തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീര്‍(44) എന്നിവരാണ് മരിച്ചത്.രണ്ടാഴ്ചയായി മാത്യു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങള്‍ കൂടിയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡയാലിസിസിന് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇവിടെനിന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുകയായിരുന്നു. ഏതാനും ദിവസം അവിടെ തന്നെ ആയിരുന്നു ചികിത്സ. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി മാത്യുവിന് ഹൃദയസ്തംഭനം ഉണ്ടാവുകയും 8.45 ഓടെ മരണം സംഭവിക്കുകയുമായിരുന്നു.
ബഷീറിന് വൃക്കസംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിതയാണ്. കഴിഞ്ഞ പത്താം തിയതി വൃക്കരോഗത്തിന് ചികിത്സ തേടിയാണ് ബഷീറും ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.തിരിച്ചെത്തിയതിനു പിന്നാലെ ബഷീറിന് കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് ബഷീര്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം കോവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്‌.

Tags:    

Similar News