റഷ്യ കോവിഡ് വാക്‌സിന്‍ ഉത്പാദനം തുടങ്ങി
റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക് 5 എന്ന…
റഷ്യ ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക് 5 എന്ന വാക്‌സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്ന പേര് നല്‍കിയത് 1957ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തെ അനുസ്മരിച്ചുകൊണ്ടാണ്. എന്നാല്‍ വാക്സിന്‍റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാതെ തിടുക്കത്തിലാണ് റഷ്യ വാക്സിന്‍ പുറത്തിറക്കിയതെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ തന്‍റെ മകള്‍ക്കാണ് ആദ്യമായി വാക്സിന്‍ നല്‍കിയതെന്നാണ് പുടിന്‍ പറഞ്ഞത്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്നീട് എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരഷ്കോ പറഞ്ഞു. അതിന് ശേഷം മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു