കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ്; 174 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 19) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍…

By :  Editor
Update: 2020-08-19 07:38 GMT

Kozhikode: A deserted road during a hartal called by trade unions against various demands in Kozhikode on Wednesday. PTI Photo(PTI4_8_2015_000157A)

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 19) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 13 പേര്‍ക്കും ഓമശ്ശേരിയില്‍ എട്ടുപേര്‍ക്കും മാവൂരില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഏഴു അതിഥിതൊഴിലാളികള്‍ക്ക് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 3 കൊയിലാണ്ടി സ്വദേശി (55),മാവൂര്‍ സ്വദേശി (34),കൊയിലാണ്ടി സ്വദേശി (41)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 17; കോഴിക്കോട് കോര്‍പ്പറേഷന്‍ (23, 48, 62, 50, 40, 43, 61 അതിഥിതൊഴിലാളികള്‍) ചക്കിട്ടപ്പാറ സ്വദേശി (36)കായണ്ണ സ്വദേശി (22)കൊയിലാണ്ടി സ്വദേശിനികള്‍( 12, 40)കൊയിലാണ്ടി സ്വദേശികള്‍(45, 26, 27) കുറ്റ്യാടി സ്വദേശി(33) നാദാപുരം സ്വദേശിനി(15)തിരുവങ്ങൂര്‍ സ്വദേശി(22)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 8 കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(29) എരഞ്ഞിക്കല്‍,ബാലുശ്ശേരി സ്വദേശിനി(33),മുക്കം സ്വദേശികള്‍ (37, 53),ഓമശ്ശേരി സ്വദേശി (49),പെരുമണ്ണ സ്വദേശിനി (25),തിക്കോടി സ്വദേശിനി(53),കൊടുവളളി സ്വദേശിനി (47)

സമ്പര്‍ക്കം വഴി- 50 ഫറോക്ക് സ്വദേശി(50),കടലുണ്ടി സ്വദേശികള്‍ (69, 37) കക്കോടി സ്വദേശിനി(48) കക്കോടി സ്വദേശി(49)കട്ടിപ്പാറ സ്വദേശിനി (38)കട്ടിപ്പാറ സ്വദേശികള്‍(44, 19)കായക്കൊടി സ്വദേശിനി(50)കുന്ദമംഗലം സ്വദേശി(29)കുററ്യാടി സ്വദേശി(34)മടവൂര്‍ സ്വദേശി(31)മാവൂര്‍ സ്വദേശികള്‍ (36, 14, 11, 16)മാവൂര്‍ സ്വദേശിനികള്‍ (24, 45, 24, 56)ഓമശ്ശേരി സ്വദേശികള്‍(30, 24, 53, 51)ഓമശ്ശേരി സ്വദേശിനികള്‍ (42, 42, 17) പെരുവയല്‍ സ്വദേശി(24)തലക്കുളത്തൂര്‍ സ്വദേശിനി(45)തിക്കോടി സ്വദേശിനി (27)തിക്കോടി സ്വദേശി (60)തിരുവളളൂര്‍ സ്വദേശികള്‍ (36, 22)തിരുവമ്പാടി സ്വദേശി (46)തിരുവങ്ങൂര്‍ സ്വദേശി(34)വടകര സ്വദേശി(30)വടകര സ്വദേശിനി( 60)വാണിമേല്‍ സ്വദേശി (24)കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (55, 54)കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍(58, 25, 8, (29 ആരോഗ്യപ്രവര്‍ത്തക), 46, 51, 32, 26, 29, 27)(ബേപ്പൂര്‍, കുണ്ടുപറമ്പ്, വലിയങ്ങാടി, നല്ലളം, നടക്കാവ്, നെല്ലിക്കോട്,അത്താണിക്കല്‍, ഡിവിഷന്‍ 59) കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ രോഗമുക്തി നേടി.

Tags:    

Similar News