പ്രതിമാസം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകള്‍; പ്രതീക്ഷയുമായി റഷ്യ

മോസ്‌കോ: വര്‍ഷാവസാനത്തോടെ പ്രതിമാസം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ റഷ്യ. പതിയെ വാക്‌സിന്‍ ഉല്പാദനം 60…

By :  Editor
Update: 2020-08-23 10:05 GMT

മോസ്‌കോ: വര്‍ഷാവസാനത്തോടെ പ്രതിമാസം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ റഷ്യ. പതിയെ വാക്‌സിന്‍ ഉല്പാദനം 60 ലക്ഷം ഡോസ് ആയി ഉയര്‍ത്താനാണ് റഷ്യയുടെ തീരുമാനം.വ്യവസായ മന്ത്രി ഡെനിസ് മാന്‍തുറോവിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍.ഐ.എ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.റഷ്യയിലെ മോസ്‌കോ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത ആഴ്ചമുതല്‍ വലിയതോതില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ.

Tags:    

Similar News