തമിഴ്നാട്ടില്‍ കൂടല്ലൂരില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി

തമിഴ്നാട്ടില്‍ കൂടല്ലൂരില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി,അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടല്ലൂരില്‍ കട്ടുമണ്ണാര്‍കോയിലിലെ പടക്കനിര്‍മാണശാലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം…

By :  Editor
Update: 2020-09-04 03:27 GMT

തമിഴ്നാട്ടില്‍ കൂടല്ലൂരില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി,അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടല്ലൂരില്‍ കട്ടുമണ്ണാര്‍കോയിലിലെ പടക്കനിര്‍മാണശാലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌ഫോടനത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പോലിസ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കട്ടുമണ്ണാര്‍കോയിലാണ് പടക്കനിര്‍മാണ ശാലയുള്ളത്.രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി പടക്കനിര്‍മാണശാലകളുണ്ട്. വേണ്ടത്ര സുരക്ഷാക്രമീകരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഈ വ്യവസായത്തില്‍ അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണ്. തമിഴ് നാട്ടിലാണ് ഇത്തരം സ്ഥാപനങ്ങള്‍ അധികമെങ്കിലും മറ്റിടങ്ങളിലും മോശമല്ല.കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ വലിയ സ്‌ഫോടനത്തില്‍ വടക്കന്‍ പഞ്ചാബ് സംസ്ഥാനത്തെ ബറ്റാല എന്ന പട്ടണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Similar News