ലോകത്തെ ഒന്നാം നിര സാങ്കേതിക കമ്പനിയായ ആപ്പിളിന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ന്യൂയോര്‍ക്ക്: ലോകത്തെ ഒന്നാം നിര സാങ്കേതിക കമ്പനിയായ ആപ്പിളിന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. 180000 കോടി ഡോളറിന്റെ ഇടിവാണ് ആപ്പിളിന്റെ ഓഹരിയിലുണ്ടായത്. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന്റെ ഓഹരി…

;

By :  Editor
Update: 2020-09-05 22:52 GMT

ന്യൂയോര്‍ക്ക്: ലോകത്തെ ഒന്നാം നിര സാങ്കേതിക കമ്പനിയായ ആപ്പിളിന് ഓഹരി വിപണിയില്‍ വന്‍ ഇടിവ്. 180000 കോടി ഡോളറിന്റെ ഇടിവാണ് ആപ്പിളിന്റെ ഓഹരിയിലുണ്ടായത്. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന്റെ ഓഹരി വില ഇത്രയധികം ഇടിഞ്ഞത്. 8 ശതമാനം കുറഞ്ഞ് 120.88 ഡോളറാണ് ഇപ്പോള്‍ ഓഹരി വില. മാര്‍ച്ച്‌ 2020ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ആപ്പിള്‍ നേരിട്ടത്. അന്ന് ഓഹരി മൂല്യത്തില്‍ 6.4 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഒറ്റദിവസം കൊണ്ട് ഓഹരി വിലയില്‍ ഏറ്റവുമധികം ഇടിവു നേരിട്ട കമ്ബനിയായി ആപ്പിള്‍ മാറി. ഓഹരി വിപണിയിലെ റോക്കോര്‍ഡാണ് ഇത്. കഴിഞ്ഞ മാസം ആദ്യത്തോടെ ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായിരുന്നു. അതുവരെ ഒന്നാമതുണ്ടായിരുന്ന സൗദി അരാംകോയെ മറികടന്നായിരുന്നു ഈ നേട്ടം. ഓഹരി വിപണിയിലെ ഇടിവ് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍ കമ്ബനികളെയും ശക്തമായി ബാധിച്ചിട്ടുണ്ട്.

Similar News