കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാരമ്പര്യ ചികിത്സാരീതികളെ തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രി
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാരമ്പര്യ ചികിത്സാരീതികളെ തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.ചേലേമ്പ്ര പഞ്ചായത്തില്‍ വിപുല സൗകര്യങ്ങളോടെ ഒരുക്കിയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിെന്റയും യുനാനി ഡിസ്പെന്‍സറിയുടെയും ഉദ്ഘാടനം…
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാരമ്പര്യ ചികിത്സാരീതികളെ തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.ചേലേമ്പ്ര പഞ്ചായത്തില്‍ വിപുല സൗകര്യങ്ങളോടെ ഒരുക്കിയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിെന്റയും യുനാനി ഡിസ്പെന്‍സറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു. ചേലമ്പ്രയിൽ മികച്ച ചികിത്സ സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി. ഇതോടെ വൈകുന്നേരം വരെയുള്ള ചികിത്സ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിെന്റ സൗകര്യം വിപുലപ്പെടുത്താന്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. ഹോമിയോ ഡിസ്പെന്‍സറിക്ക് സൗകര്യമുള്ള സ്ഥലത്ത് സ്വന്തം കെട്ടിടം നിര്‍മിച്ചു വരുകയാണ്. ഇതിന് പിന്നാലെയാണ് ആയുര്‍വേദ ആശുപത്രി കെട്ടിടവും യുനാനി ഡിസ്പെന്‍സറിയും യാഥാര്‍ഥ്യമാവുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പരാമര്‍ശം വിവാദത്തില്‍ ആയിരുന്നു.മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിശേഷിപ്പിച്ചത്.