പ്രകോപനവുമായി ചൈന; അയ്യായിരത്തിലേറെ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ എത്തിച്ചു. ചുഷുല്‍ മേഖലയില്‍ 5000 മുതല്‍ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.…

By :  Editor
Update: 2020-09-10 00:37 GMT

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ എത്തിച്ചു. ചുഷുല്‍ മേഖലയില്‍ 5000 മുതല്‍ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. അതിര്‍ത്തിയിലെ സംഘര്‍ഷസാധ്യത അതേപടി തുടരുന്ന സമയത്താണ് നിര്‍ണായക ചര്‍ച്ച മോസ്കോയില്‍ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നല്‍കിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

Tags:    

Similar News