ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി
ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. സര്‍വ്വ ധര്‍മ്മ…
ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകര്‍ന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. സര്‍വ്വ ധര്‍മ്മ പൂജ ഉള്‍പ്പടെ നടത്തിയാണ് റഫാല്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് എത്തിയത്.അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 10.30 യോടെയാണ് വ്യോമതാവളത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. അംബാല വ്യോമസേന താവളത്തില്‍ റഫാലിന് വാട്ടര്‍ സല്യൂട്ടും നല്‍കി. അതിനുശേഷം ആകാശ പ്രകടനവും നടത്തി. 2020 ജൂലൈ 27 നാണ് ഫ്രാന്‍സില്‍ നിന്ന് ആദ്യ ബാച്ച് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ അമ്ബാലയിലെത്തിയത്. വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ 17 ഗോള്‍ഡന്‍ ആരോസ് വിഭാഗത്തിലാണ് റാഫേല്‍ അനാഛാദന ശേഷം എത്തുന്നത്.