ഐസ്റ്റാര്‍ട്ടപ്പ് 2.0′ പ്രോഗ്രാമുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിങും അതിനപ്പുറവുമുള്ള ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് 'ഐസ്റ്റാര്‍ട്ടപ്പ് 2.0' എന്ന രാജ്യത്തെ ഏറ്റവും സമഗ്രമാ യൊരു പ്രോഗ്രാം അവതരിപ്പിച്ചു. റെഗുലേറ്ററി അസിസ്റ്റന്‍സ്, അനലിറ്റിക്‌സ്,…

By :  Editor
Update: 2020-09-11 01:59 GMT

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിങും അതിനപ്പുറവുമുള്ള ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് 'ഐസ്റ്റാര്‍ട്ടപ്പ് 2.0' എന്ന രാജ്യത്തെ ഏറ്റവും സമഗ്രമാ യൊരു പ്രോഗ്രാം അവതരിപ്പിച്ചു. റെഗുലേറ്ററി അസിസ്റ്റന്‍സ്, അനലിറ്റിക്‌സ്, സ്റ്റാഫിങ്, അക്കൗണ്ടിങ്, ഉപഭോക്തൃ ഏറ്റെടുക്കല്‍, ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിപ്പെടല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഈ പ്രോഗ്രാം നിറവേറ്റും. ഈ പ്രോഗ്രാമിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തം പേരില്‍ കറണ്ട് അക്കൗണ്ട് ലഭിക്കും. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ ലഭ്യമാണ്. പത്തു വര്‍ഷംവരെയായ പുതിയ ബിസിനസുകാര്‍ക്ക്, അത് പാര്‍ട്ട്‌നര്‍ഷിപ്പ്, സ്വകാര്യ, പൊതുമേഖലയിലുള്ള കമ്പനികളായാലും, കറണ്ട് അക്കൗണ്ടിനായി ആവശ്യപ്പെടാം. കൂടാതെ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റുമായി ബാങ്കിന്റെ എപിഐകള്‍ സംയോജിപ്പിച്ചതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അക്കൗണ്ട് തുറക്കാനും അക്കൗണ്ട് നമ്പര്‍ തല്‍ക്ഷണം നേടാനും കഴിയും. അക്കൗണ്ട് ആരംഭിക്കാനായി വീണ്ടും വിവരങ്ങള്‍ നല്‍കേണ്ടതില്ലാത്തതിനാല്‍ സ്ഥാപകര്‍ക്ക്/സംരംഭകര്‍ക്ക് സമയ ലാഭം ലഭിക്കുന്നു. കെവൈസി വിവരങ്ങള്‍ പരിശോധിക്കാനായി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് ബാങ്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഉദ്യോഗസ്ഥനെ അയക്കും.

ആത്മാര്‍ത്ഥതയുള്ളൊരു റിലേഷന്‍ഷിപ്പ് മാനേജര്‍ ലഭ്യമായിരിക്കും എന്നതാണ് ഈ കറണ്ട് അക്കൗണ്ട് കൊണ്ടുള്ള മറ്റൊരു നേട്ടം. പ്രമോട്ടേഴ്‌സിനായുള്ള സേവിങ്‌സ് അക്കൗണ്ട്, ജീവനക്കാര്‍ക്കായുള്ള സാലറി അക്കൗണ്ട്, ത്രൈമാസ ബാലന്‍സ് തുടങ്ങിയവയെല്ലാം ലഭ്യമാകും. കൂടാതെ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ അക്കൗണ്ടില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇഷ്ടാനുസൃതമാക്കാനും തെരഞ്ഞെടുക്കാനും ആഭ്യന്തര, അന്തര്‍ദേശീയ വ്യാപാര ഇടപാടുകള്‍ക്കായി മുന്‍ഗണനാ വിലനിര്‍ണ്ണയത്തോടെ ഒറ്റ അക്കൗണ്ടായി ഉപയോഗിക്കാനും കഴിയും. ഇതെല്ലാം വ്യവസായത്തില്‍ ആദ്യമാണ്. സ്റ്റാര്‍ട്ടപ്പ് അസിസ്റ്റ് എന്ന പേരിലാണ് ഒരു കുടക്കീഴില്‍ ബാങ്കിങിന് അപ്പുറമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വ്യക്തിഗത സേവന ദാതാക്കളിലേക്ക് എത്തിപ്പെടാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഏറെ സമയം ചെലവഴിക്കുന്നു. സ്റ്റാര്‍ട്ടപ്പ് അസിസ്റ്റ് ഒരുപാട് സേവനങ്ങള്‍ ഒറ്റ പോയിന്റില്‍ ലഭ്യമാക്കുന്നു. രജിസ്‌ട്രേഷന്‍, ടാക്‌സേഷന്‍, കംപ്ലയന്‍സ്, ലോജിസ്റ്റിക്‌സ്, ഫസിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. കൂടാതെ വര്‍ക്ക്-ഫ്രം-ഹോം, ഐടി ഹാര്‍ഡ്‌വെയര്‍ ഡീലുകള്‍, വെബ് ഹോസ്റ്റിങ്, അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍, ടെലികോം പാക്കേജസ്, പ്രിന്റിങ്, സ്റ്റേഷനറി തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി കമ്പനികളുമായി ബാങ്ക് സഹകരിക്കുന്നുമുണ്ട്.

Tags:    

Similar News