സ്വര്‍ണക്കടത്ത്: കോഴിക്കോട്ട് 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.വീട്, അപ്പാര്‍ട്‌മെന്റ്,ഭൂമി,സ്ഥിര നിക്ഷേപം എന്നിവ അടക്കം കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

By :  Editor
Update: 2020-09-11 13:02 GMT

സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.വീട്, അപ്പാര്‍ട്‌മെന്റ്,ഭൂമി,സ്ഥിര നിക്ഷേപം എന്നിവ അടക്കം കോഴിക്കോട് 1.84 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരം ഇ ഡി അറിയിച്ചത്. എന്നാല്‍ ആരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന വിവരം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടില്ല.പി കെ ഫായിസിസുമായി ബന്ധപ്പെട്ട ആളുകളുടെ സ്വത്താണ് കണ്ടുകെട്ടിയതു എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്

Tags:    

Similar News