'ജലീൽ തെറ്റ്‌ ചെയ്തതായി കരുതുന്നില്ല'; പിന്തുണയുമായി എം.എം മണി ; കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തം

മന്ത്രി ജലീലിനെ പിന്തുണച്ച് എം.എം മണി രംഗത്ത്. ജലീല്‍ തെറ്റ്‌ ചെയ്തതായി കരുതുന്നില്ലെന്ന് എം.എ മണി. ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും…

By :  Editor
Update: 2020-09-12 04:37 GMT

മന്ത്രി ജലീലിനെ പിന്തുണച്ച് എം.എം മണി രംഗത്ത്. ജലീല്‍ തെറ്റ്‌ ചെയ്തതായി കരുതുന്നില്ലെന്ന് എം.എ മണി. ഇഡിയുടെ ചോദ്യം ചെയ്യൽ എന്നത് ഒരു നടപടിക്രമം മാത്രമാണ്. വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്നും മന്ത്രി എം.എം മണി പറഞ്ഞു. എന്നാല്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു.വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.

Tags:    

Similar News