കോഴിക്കോട്ടെ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കോഴിക്കോട്: നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേർക്ക് രോഗം സ്ഥിരീകരിച്ചത്.…

By :  Editor
Update: 2020-09-12 05:50 GMT

കോഴിക്കോട്: നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് നഗരം ആശങ്കയിലായിരിക്കുകയാണ്.മാർക്കറ്റ് പ്രവർത്തനം നിർത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.സെൻട്രൽ മാർക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ടുപേർക്കും വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ മാത്രം 144 പേർക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.നഗരത്തിൽ മാത്രം 144 കോവിഡ് കേസ് വന്നതോടെ ഇന്നത്തെ ജില്ലയിലെ കോവിഡ് കണക്ക് വലിയ രീതിയിൽ ഉയരാനുള്ള സാധ്യതയുമുണ്ട്.

Tags:    

Similar News