രാജ്യത്ത് 52 ലക്ഷം കടന്ന് കോവിഡ് രോഗികൾ

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677…

By :  Editor
Update: 2020-09-17 23:19 GMT

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. 1174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച്‌ രാജ്യത്ത് ഇത് വരെ 84,372 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്.
നിലവില്‍ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 41,12,551 പേര്‍ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ അറുപത് ശതമാനം കോവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പെടെ 13 ഇടങ്ങളില്‍ നിലവില്‍ രോഗികള്‍ 5000 താഴെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

Tags:    

Similar News