സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (20-9-20) 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ നാലാം ദിവസം. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 459…
;തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (20-9-20) 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ നാലാം ദിവസം. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 2751 പേർക്കാണ് ഇന്ന് രോഗമുക്തി. 16 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 535 ആയി. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.