സിആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച മതഗ്രന്ഥങ്ങള്‍ സിആപ്റ്റ് വഴി മലപ്പുറത്തേക്ക് കൊണ്ടുപോയ സംഭവത്തില്‍ സിആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. ചൊവ്വാഴ്ച രാവിലെയാണ് എന്‍ഐഎ സംഘം…
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച മതഗ്രന്ഥങ്ങള്‍ സിആപ്റ്റ് വഴി മലപ്പുറത്തേക്ക് കൊണ്ടുപോയ സംഭവത്തില്‍ സിആപ്റ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുന്നു. ചൊവ്വാഴ്ച രാവിലെയാണ് എന്‍ഐഎ സംഘം സിആപ്റ്റിന്റെ ഓഫീസിലെത്തിയത്. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയത് സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
സിആപ്റ്റില്‍ എത്തിച്ച പാഴ്സലുകളില്‍ അവിടുത്തെ ജീവനക്കാരില്‍ ചിലര്‍ പൊട്ടിച്ചു മതഗ്രന്ഥങ്ങള്‍ എടുത്തിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍ എന്‍ഐഎയോടും ഇഡിയോടും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും എന്‍ഐഎ സിആപ്റ്റിലെ ജീവനക്കാരോട് ചോദിച്ചറിഞ്ഞു.
എയര്‍ കാര്‍ഗോയില്‍ നിന്നും യുഎഇ കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ സ്വകാര്യ വാഹനത്തിന്റെ ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സിആപ്റ്റില്നിന്ന് മലപ്പുറത്തേക്ക് സര്‍ക്കാര്‍ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയത്.