ഉറുഗ്വെന്‍ ഫുട്ബോളര് ലൂയി സുവാരസ് ബാഴ്സ വിട്ടു; ഇനി അത്ലറ്റിക്കോ മാഡ്രിഡില്‍
മാഡ്രിഡ്: ഉറുഗ്വെന്‍ ഫുട്ബോളര് ലൂയി സുവാരസ് സ്പാനിഷ് ക്ലബ് ബാഴ്സണലോണ വിട്ട് മറ്റൊരു സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നു. ആറു വര്‍ഷം ബാഴ്സണലോണയില് കളിച്ച ശേഷമാണ്…
മാഡ്രിഡ്: ഉറുഗ്വെന്‍ ഫുട്ബോളര് ലൂയി സുവാരസ് സ്പാനിഷ് ക്ലബ് ബാഴ്സണലോണ വിട്ട് മറ്റൊരു സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നു. ആറു വര്‍ഷം ബാഴ്സണലോണയില് കളിച്ച ശേഷമാണ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറിയത്. 3.7 മില്യണ്‍ പൗണ്ടിനാണ് സുവാരസിനെ അത്ലറ്റിക്കോ സ്വന്തമാക്കിയത്.ബാഴ്സയുടെ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ ഗോള്‍ വേട്ടക്കാരനാണ് സുവാരസ്. 2014ലാണ് ലിവര്‍പൂളില്‍ നിന്ന് താരം ബാഴ്സലോണയിലെത്തിയത്. 283 മത്സരങ്ങളില്‍ നിന്ന് 197 ഗോളുകള്‍ നേടി. ബാഴ്സയ്ക്കൊപ്പം നാല് ലാ ലിഗ കിരീടവും ഒരു ചാമ്ബ്യന്‍സ് ലീഗും സുവാരസ് സ്വന്തമാക്കി.
നേരത്തെ ലയണല്‍ മെസി ക്ലബ് വിടുമെന്ന അഭ്യൂഹം പരന്നപ്പോള്‍ മാനേജ്മെന്റിനെ സുവാരസ് വിമര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെ ക്ലബ് നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടികയില്‍ നിന്ന് സുവാരസിനെ ഒഴിവാക്കിയിരുന്നു. പിന്നീട് മെസി ടീം വിടില്ലെന്ന് ഉറപ്പായതോടെ സുവാരസും ടീമില്‍ തുടരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും താരത്തെ നിലനിര്‍ത്താന്‍ പരിശീലകന് തയാറായില്ല.സുവാരസിന് പുറമെ ആര്‍തുറോ വിദാല്‍, ഇവാന് റാകിടിച്ച് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സ വിട്ടിരുന്നു.