മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍.ഐ.എയുടെ കൊച്ചി ഓഫിസില്‍ സ്വര്‍ണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനൊപ്പമാണ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തത്​.…

By :  Editor
Update: 2020-09-24 10:13 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍.ഐ.എയുടെ കൊച്ചി ഓഫിസില്‍ സ്വര്‍ണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനൊപ്പമാണ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തത്​. 9​ മണിക്കൂറാണ്​ ചോദ്യം ചെയ്യല്‍ നീണ്ടത്​. ഇത്​ മൂന്നാം തവണയാണ്​ എന്‍.ഐ.എ ശിവശങ്കറി​നെ ചോദ്യം ചെയ്യുന്നത്​​.

എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും കസ്​റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്​തിരുന്നു. സ്വര്‍ണക്കടത്ത്​ കേസില്‍ സ്വപ്​ന സുരേഷും സംഘവും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.ഐ വീണ്ടെടുത്തിരുന്നു. ഇതി​ന്റെ അടിസ്ഥാനത്തിലാണ്​ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്​തതെന്നാണ്​ സൂചന. ചോദ്യം ചെയ്യലിന്​ ശേഷം കൊച്ചിയില്‍ നിന്ന്​ ​​ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക്​ മടങ്ങി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കര്‍ എന്‍ഐഎയുടെ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടു പിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു.

Tags:    

Similar News