കോഴിക്കോട്ട് പാളയം മാര്‍ക്കറ്റിന് പിന്നാലെ വടകര ബിഎസ്‌എഫ് ക്യാമ്പിൽ 206 ജവാന്മാര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വടകര താലൂക്കില്‍ പെട്ട ചെക്യാട് അരീക്കര കുന്നിലെ ബി.എസ്.എഫ് ക്യാമ്പിൽ 206 പേര്‍ക്ക് കൂടി…

By :  Editor
Update: 2020-09-25 07:37 GMT

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വടകര താലൂക്കില്‍ പെട്ട ചെക്യാട് അരീക്കര കുന്നിലെ ബി.എസ്.എഫ് ക്യാമ്പിൽ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുള്‍പ്പെടെ നിരവധി പേരാണ് ക്യാമ്പിൽ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് അഞ്ഞൂറോളം പേരില്‍ നടത്തിയ ആന്റിജേന്‍ പരിശോധനയിലാണ് 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണവും കുതിച്ചുയരുകയാണ്. നിലവില്‍ ഇവരുടെ ക്യാമ്ബ് തന്നെ ഒരു എഫ്.എല്‍.ടി.സി ആക്കി മാറ്റി ചികിത്സ നടത്താനാണ് തീരുമാനം. രോഗം ഗുരുതരമായാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് നിര്‍ദേശം.

Tags:    

Similar News