കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു

കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു ,മഴയെത്തുടർന്ന് ടാറിങ്ങിന് ബലക്ഷയം സംഭവിച്ച് മെറ്റലിളകി കുഴിയാവുകയാണ് ചെയ്യുന്നത്.നേരത്തേ അറ്റകുറ്റപ്പണിനടത്തി കുഴിയടച്ച ഭാഗങ്ങൾ വീണ്ടും പൊട്ടിപ്പൊളിയുന്ന അവസ്ഥയാണ്.ജപ്പാൻ…

By :  Editor
Update: 2020-09-26 00:02 GMT

കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു ,മഴയെത്തുടർന്ന് ടാറിങ്ങിന് ബലക്ഷയം സംഭവിച്ച് മെറ്റലിളകി കുഴിയാവുകയാണ് ചെയ്യുന്നത്.നേരത്തേ അറ്റകുറ്റപ്പണിനടത്തി കുഴിയടച്ച ഭാഗങ്ങൾ വീണ്ടും പൊട്ടിപ്പൊളിയുന്ന അവസ്ഥയാണ്.ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിട്ടഭാഗത്ത്‌ പലയിടത്തും ​റോഡ് ‌ താഴ്‌ന്നിട്ടുണ്ട്‌. കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന് താത്‌കാലികമായി കുഴിയടയ്ക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും മഴവെള്ളത്തിൽ എല്ലാം ഒഴുകിപ്പോയി.തടമ്പാട്ടുതാഴം, വേങ്ങേരി വരമ്പിനുസമീപം, കക്കോടി ബസാർ, മൂട്ടോളി, കക്കോടി മുക്ക്, ചേളന്നൂർ എട്ട് തുടങ്ങിയ ഭാഗങ്ങളിൽ യാത്ര കഠിനമാണ്.റോഡ് മോശമായ ഭാഗങ്ങൾമാത്രം ടാറിങ് നടത്തിയുള്ള നവീകരണപ്രവൃത്തിക്ക്‌ ആറുകോടി അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് ടെൻ‍ഡർ എടുക്കാൻ ആരും തയ്യാറായില്ല ഇതു കൊണ്ടാണ് നവീകരണ പ്രവൃത്തികൾ നടക്കാത്തത്‌ എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.തുക ഉയർത്തുന്നതിനായി പൊതുമരാമത്തുവകുപ്പ് സർക്കാരിനെ സമീപിച്ചിരിക്കയാണെന്നും ഇവർ പറയുന്നു.

Tags:    

Similar News