കോഴിക്കോട് വീണ്ടും കര്‍ശന നിയന്ത്രണം; കളിസ്ഥലങ്ങളും ഓഡിറ്റോറിയങ്ങളും അടച്ചിടണം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ.…

By :  Editor
Update: 2020-09-27 06:45 GMT

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രവേശിക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടാനും ഉത്തരവ്. ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ 684 പേര്‍ക്കും ഞായറാഴ്ച 956 പേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (27/09/2020) 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 5
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 43
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 29
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 879

Tags:    

Similar News