ഐപിഎല്‍ വേദിയില്‍ അതീവ ക്ഷീണിതനായി ധോണി
ഇന്നലെ നടന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലാണ് ധോണിയെ അതീവ ക്ഷീണിതനായി കാണപ്പെട്ടത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ധോണിയെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. ഓരോ റണ്‍സിനുമിടയില്‍ ചീറ്റപുലിയെ…
;ഇന്നലെ നടന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലാണ് ധോണിയെ അതീവ ക്ഷീണിതനായി കാണപ്പെട്ടത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ധോണിയെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. ഓരോ റണ്‍സിനുമിടയില്‍ ചീറ്റപുലിയെ പോലെ കുതിക്കാന്‍ കെല്‍പ്പുള്ള ധോണി ഇന്നലെ തീര്‍ത്തും നിരാശപ്പെടുത്തി. പലപ്പോഴും ഓരോ റണ്‍ ഓടിയെടുത്ത ശേഷം ധോണി വിശ്രമിക്കുകയായിരുന്നു. ഒരു റണ്‍സ് ഓടിയെടുക്കുമ്ബോഴും സാധാരണയില്‍ നിന്നു ക്ഷീണിതനായിരുന്നു ധോണി. ഇത് ആരാധകരെയും ഏറെ നിരാശപ്പെടുത്തി. എന്നാല്‍, ശരീരം തളര്‍ന്നിട്ടും ധോണിയിലെ ക്രിക്കറ്റ് കളിക്കാരന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ശരീരത്തിന്റെ അവശതകള്‍ പരിഗണിക്കാതെയാണ് അവസാന ഓവറുകളില്‍ ധോണി ഓരോ റണ്‍സും ഓടിയെടുത്തതെന്ന് വ്യക്തം. ഇന്നലെ ചെന്നൈ ബാറ്റ് ചെയ്യുന്ന 18-ാം ഓവറില്‍ ധോണി വിശ്രമിക്കുകയും ആരോഗ്യവിദഗ്‌ധര്‍ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്‌തിരുന്നു. ദുബായിലെ കനത്ത ചൂടാണ് ധോണിയെ ഇത്രയേറെ തളര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂട് സഹിക്കാന്‍ വയ്യാതെ ബാറ്റിങ്ങിനിടെ ധോണി പലപ്പോഴും വെള്ളം ആവശ്യപ്പെട്ടിരുന്നു.