കേരളത്തില്‍ ഇന്ന്  7871 പേർക്ക് കോവിഡ്

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (6-10-20)  7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി  മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ രോഗ ഉറവിടം…

By :  Editor
Update: 2020-10-06 07:01 GMT

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (6-10-20) 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 111 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 25 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ പരിശോധിച്ചത് 60494 സാമ്പിളുകൾ. 4981 പേർക്കാണ് ഇന്ന് രോഗമുക്തി. 87,738 പേരാണു ചികിത്സയിലുള്ളത്.

തിരുവനന്തപുരം 989, കൊല്ലം 845, പത്തനംതിട്ട 330, ആലപ്പുഴ 424, കോട്ടയം 427, ഇടുക്കി 56, എറണാകുളം 837, തൃശൂര്‍ 757, പാലക്കാട് 520, മലപ്പുറം 854, കോഴിക്കോട് 736, വയനാട് 135, കണ്ണൂര്‍ 545, കാസര്‍ഗോഡ് 416 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Tags:    

Similar News