ഭാര്യവീട്ടിൽ യുവാവിന് ക്രൂര മർദനം, പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; 5 പേർ കസ്റ്റഡിയിൽ

Update: 2024-12-04 05:29 GMT

ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു. പിന്നാലെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഒന്നര വര്‍ഷമായി വിഷ്ണുവുമായി ഭാര്യ പിണങ്ങിക്കഴിയുകയായിരുന്നു. ഇവര്‍ക്ക് 4 വയസുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവുമായി തര്‍ക്കം ഉണ്ടാവുകയും, അര മണിക്കൂറോളം ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദനത്തിനൊടുവില്‍ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News