ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാൾ ഗുരുതരാവസ്ഥയില്‍;17 പേര്‍ക്ക് പരിക്ക്‌

പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;

Update: 2025-01-08 03:23 GMT

മലപ്പുറം∙ തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.

രാത്രി 12.30 ഓടെയായിരുന്നു സംഭവം.ആന ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പുലർച്ചെ രണ്ടരയോടെ ആനയെ തളച്ചു.

Tags:    

Similar News