നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ ; കൊച്ചിയിലെത്തിച്ചു ,ഹണിറോസ് രഹസ്യമൊഴി നൽകിയത് 2 മണിക്കൂറോളം

Update: 2025-01-08 14:22 GMT

കൊച്ചി∙ ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി  റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹണിറോസ് രഹസ്യമൊഴി നൽകിയത് 2 മണിക്കൂറോളം എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.നിലവിൽ എടുത്തിരിക്കുന്ന കേസിൽ ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടോ എന്നതിൽ നിർണായകമാവുക ഈ രഹസ്യമൊഴിയായിരിക്കും.

കണ്ണൂർ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലർന്ന പരാമർശങ്ങളുടെയും മറ്റും ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി തംപ്നെയിൽ സൃഷ്ടിച്ച് ഈ പരാമർശങ്ങൾക്ക് പ്രചാരം നൽകിയ ഇരുപതോളം യുട്യൂബ് ചാനലുകൾക്കെതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹണി റോസ് ഇന്ന് മജിസ്ട്രേറ്റ് മുൻപാകെ രഹസ്യമൊഴി നൽ‍കിയത്.

Tags:    

Similar News