സ്വര്‍ണ കടത്ത് കേസ്; എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ…

By :  Editor
Update: 2020-10-08 22:02 GMT

സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ദേയമാണ്. ശിവശങ്കര്‍ ഇപ്പോഴും സംശയനിഴലില്‍ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്. കേസിലെ പ്രധാന പ്രതികളായ സ്വപ്നയും, സന്ദീപുമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങള്‍ പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലാണ് നിര്‍ണായകം. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടുംചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നല്‍കിയിരുന്നു ജയിലിലെത്തിയാകും ഇവരെ ചോദ്യം ചെയ്യുക.

Tags:    

Similar News