കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു; നവജാതശിശു വെന്റിലേറ്ററില്‍

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരിയിലെ സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളും അനുഭവപ്പെട്ടതിനെ…

;

By :  Editor
Update: 2020-10-11 06:29 GMT

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരിയിലെ സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ എട്ടിനു നടത്തിയ പരിരോധനയിലാണു യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്നാണു പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ നടത്തി. എന്നാല്‍ സമീറ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tags:    

Similar News