വടക്കാഞ്ചേരി ഫ്ളാറ്റില്‍ വിജിലന്‍സ് അന്വേഷണ സംഘം ഇന്നു പരിശോധന നടത്തും
തിരുവനന്തപുരം: ലൈഫ് മിഷന് കമ്മീഷന് ഇടപാടില്‍ കുരുങ്ങിയ വടക്കാഞ്ചേരി ഫ്ളാറ്റില്‍ വിജിലന്‍സ് അന്വേഷണ സംഘം ഇന്നു പരിശോധന നടത്തും. തിങ്കളാഴ്ച വടക്കാഞ്ചേരിയില്‍ എത്തുന്ന വിജിലന്‍സ് സംഘം ഫ്ളാറ്റുകള്‍…
തിരുവനന്തപുരം: ലൈഫ് മിഷന് കമ്മീഷന് ഇടപാടില്‍ കുരുങ്ങിയ വടക്കാഞ്ചേരി ഫ്ളാറ്റില്‍ വിജിലന്‍സ് അന്വേഷണ സംഘം ഇന്നു പരിശോധന നടത്തും. തിങ്കളാഴ്ച വടക്കാഞ്ചേരിയില്‍ എത്തുന്ന വിജിലന്‍സ് സംഘം ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും തീരുമാനമെടുക്കുക. ഫ്ളാറ്റ് സമുച്ചയത്തിന്റെ ബലപരിശോധന നടത്തണമെന്നു നിര്‍ദേശിച്ചു പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്ജിനീയര്ക്കു വിജിലന്‍സ് കത്തു നല്‍കും. ഇന്നു നടത്തുന്ന പരിശോധനയ്ക്കു ശേഷമാകും ബലപരിശോധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കെട്ടിടത്തിന് മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കും. മൊത്തം തുകയില്‍ നിന്ന് കമ്മിഷനും ജി.എസ്.ടി. കുറച്ചുള്ള തുകയും മാത്രമേ നിര്‍മാണാവശ്യത്തിന് ഉപയോഗിക്കുന്നുള്ളൂ. യു.എ.ഇ. കോണ്‍സുലേറ്റ് ആദ്യഘട്ടത്തില്‍ നല്‍കിയ 7.5 കോടി രൂപയില്‍ നിന്നു തന്നെ 4.20 കോടി രൂപ കമ്മിഷനായി സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് നല്‍കിയതായി വിജിലന്‍സ് സ്ഥിരീകരിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയിട്ടുണ്ടോയെന്ന പരിശോധനയും വിജിലന്‍സ് നടത്തുന്നുണ്ട്. യൂണിടാക് കൈമാറിയ 4.20 കോടിയില്‍ 3.60 കോടി യു.എ.ഇ. കോണ്‍സുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറിയതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്ന് സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു