പി.സി.ജോർജ് എം.എൽ.എ. ആരംഭിച്ച 'പൂഞ്ഞാർ തൊഴിൽവീഥി'ക്ക് വമ്പൻ ജനപിന്തുണ
തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം കണ്ടുമുട്ടാനുള്ള മാർഗമായി പി.സി.ജോർജ് എം.എൽ.എ. ആരംഭിച്ച 'പൂഞ്ഞാർ തൊഴിൽവീഥി'ക്ക് വമ്പൻ ജനപിന്തുണ. പൂഞ്ഞാർ തൊഴിൽവീഥി ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ച് ഒരു ദിവസം കൊണ്ട്…
;തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം കണ്ടുമുട്ടാനുള്ള മാർഗമായി പി.സി.ജോർജ് എം.എൽ.എ. ആരംഭിച്ച 'പൂഞ്ഞാർ തൊഴിൽവീഥി'ക്ക് വമ്പൻ ജനപിന്തുണ. പൂഞ്ഞാർ തൊഴിൽവീഥി ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ച് ഒരു ദിവസം കൊണ്ട് 1500-ഓളം ആളുകളാണ് പേജിൽ അംഗങ്ങളായത്. ആദ്യദിനംതന്നെ ജില്ലയിലും മറ്റ് ജില്ലകളിൽനിന്നുമുള്ള പല കമ്പനികളും തൊഴിൽദാതാക്കളായി പേജിലെത്തി.പുതിയ സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാനുള്ളവരും സൂപ്പർമാർക്കറ്റ്, ഐ.ടി. കമ്പനി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലുമുള്ള ജോലി ഒഴിവുകൾ ഉൾപ്പടെ പേജിലെത്തി.ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും തങ്ങളുടെ പ്രവൃത്തിപരിചയവും ഫോൺ നമ്പർ സഹിതവും പേജിൽ എത്തി.കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി ആരംഭിച്ച പൂഞ്ഞാർ കാർഷികവിപണിയുടെ വിജയത്തെ തുടർന്നാണ് പൂഞ്ഞാർ തൊഴിൽവീഥി പി.സി.ജോർജ് എം.എൽ.എ. രൂപവത്കരിച്ചത്.പൂഞ്ഞാർ കാർഷികവിപണിയിൽ ഇതിനോടകം 15000-ത്തോളം അംഗങ്ങളുണ്ട്.