50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരം ; സുരാജ് മികച്ച നടൻ, കനി കുസൃതി നടി, ഫഹദ് സഹനടൻ

സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത…

By :  Editor
Update: 2020-10-13 02:11 GMT

Full View

സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. നേരത്തെ മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ച സുരാജിന് ഇതാദ്യമായാണ് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

Tags:    

Similar News