മഹാകവി അക്കിത്തം വിടവാങ്ങി

വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ്നേ​ഹ​ദ​ര്‍​ശ​നം ക​വി​ത​യി​ല്‍ ആ​വാ​ഹി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം (94) അ​ന്ത​രി​ച്ചു. അ​ക്കി​ത്തം അ​ച്യു​ത​ന്‍ നമ്പുതിരി എ​ന്നാ​ണ് മു​ഴു​വ​ന്‍ പേ​ര്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ…

By :  Editor
Update: 2020-10-14 23:20 GMT

വി​ശ്വ​മാ​ന​വി​ക​ത​യു​ടെ സ്നേ​ഹ​ദ​ര്‍​ശ​നം ക​വി​ത​യി​ല്‍ ആ​വാ​ഹി​ച്ച മ​ഹാ​ക​വി അ​ക്കി​ത്തം (94) അ​ന്ത​രി​ച്ചു. അ​ക്കി​ത്തം അ​ച്യു​ത​ന്‍ നമ്പുതിരി എ​ന്നാ​ണ് മു​ഴു​വ​ന്‍ പേ​ര്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10നാ​യി​രു​ന്നു അ​ന്ത്യം. ദീ​ര്‍​ഘ​നാ​ളാ​യി ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ര​ള്‍, മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. മ​ര​ണ​സ​മ​യ​യ​ത്ത് ഭാ​ര്യ​യും മ​ക്ക​ളും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം രാ​വി​ലെ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും പൊ​തു​ദ​ര്‍​ശ​നം. തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു കൊ​ണ്ടു​പോ​കും.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​മ​ര​ന​ല്ലൂ​രി​ലെ അ​മേ​റ്റൂ​ര്‍ അ​ക്കി​ത്ത​ത്ത് മ​ന​യി​ല്‍ 1926 മാ​ര്‍ച്ച്‌ 18ന് ​അ​ക്കി​ത്ത​ത്ത് വാ​സു​ദേ​വ​ന്‍ നമ്പൂതിരിയുടെയും ചേ​കൂ​ര്‍ മ​ന​യ്ക്ക​ല്‍ പാ​ര്‍വ​തി അ​ന്ത​ര്‍ജ​ന​ത്തി​​ന്‍റെയും മ​ക​നാ​യാ​ണ്​ ജ​ന​നം.ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

Similar News