ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സുരക്ഷാ കിറ്റുകള്‍ നല്‍കി

തൃപ്രയാര്‍: കോവിഡ് സാഹചര്യങ്ങളില്‍ സുരക്ഷിത സേവനത്തിന് സര്‍ക്കാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണൽ ഡിസ്ട്രിക്ട് 318-ഡിയും ചേര്‍ന്ന് സുരക്ഷാ കിറ്റുകള്‍ വിതരണം…

By :  Editor
Update: 2020-10-19 07:01 GMT

തൃപ്രയാര്‍: കോവിഡ് സാഹചര്യങ്ങളില്‍ സുരക്ഷിത സേവനത്തിന് സര്‍ക്കാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണൽ ഡിസ്ട്രിക്ട് 318-ഡിയും ചേര്‍ന്ന് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പി.പി.ഇ കിറ്റ്, N-95 മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, സാനിറ്റൈസര്‍ പെഡല്‍ സ്റ്റാന്‍ഡ് എന്നിവയാണ് കോവിഡ് സുരക്ഷാ കിറ്റുകളില്‍ അടങ്ങിയിരിക്കുന്നത്. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. റെജീനയ്ക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദേവദാസ്, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബെര്‍ട്, ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ.എം അഷ്റഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News