പി.പി.ഇ. കിറ്റ് ധരിക്കാതെ മൃതദേഹം സംസ്‌കരിച്ചു

ആലുവ : കോവിഡ് ബാധിച്ച് മരിച്ച എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പുഷ്പയുടെ മൃതദേഹം സംസ്കരിച്ചത് പി.പി.ഇ. കിറ്റ് ധരിക്കാതെ. ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കളമശ്ശേരി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.ശവസംസ്കാരത്തിന്…

By :  Editor
Update: 2020-10-21 22:08 GMT

ആലുവ : കോവിഡ് ബാധിച്ച് മരിച്ച എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പുഷ്പയുടെ മൃതദേഹം സംസ്കരിച്ചത് പി.പി.ഇ. കിറ്റ് ധരിക്കാതെ. ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കളമശ്ശേരി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.ശവസംസ്കാരത്തിന് പി.പി.ഇ. കിറ്റ് ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ടെങ്കിലും ഭയംമൂലം ഇതുവരെ ആരും അതിന്‌ തയ്യാറായിരുന്നില്ല. ആദ്യമായിട്ടാണ് കിറ്റ് ധരിക്കാതെ ശവസംസ്കാരത്തിന് സന്നദ്ധപ്രവർത്തകർ തയ്യാറാകുന്നത്. മൃതദേഹം ആംബുലൻസിൽനിന്ന്‌ ചിതയിലേക്ക് വെക്കുന്നതിനു കൈയുറ, മാസ്ക്, സാനിെറ്റെസർ എന്നിവ മാത്രമാണ് സന്നദ്ധപ്രവർത്തകർ ഉപയോഗിച്ചത്. പുഷ്പയുടെ മകൻ ശ്രീകുമാറിനൊപ്പം കീഴ്‌മാട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഭിലാഷ് അശോകൻ, ബി.ജെ.പി. കീഴ്‌മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News