മൃതദേഹത്തോട് കര്‍ണാടക ബി.ജെ.പി ഭരണകൂടം പുലര്‍ത്തുന്ന മാന്യതയെങ്കിലും കേരള സർക്കാർ കാണിക്കണം; ജമാഅത്തെ ഇസ്‍ലാമി

മൃതദേഹത്തോട് കര്‍ണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിംകള്‍ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോള്‍ മൃതശരീരം…

By :  Editor
Update: 2020-10-26 01:49 GMT

മൃതദേഹത്തോട് കര്‍ണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിംകള്‍ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോള്‍ മൃതശരീരം ഇറക്കി വെക്കാന്‍ കഴിയുമെന്നും കേരള ഗവണ്‍മെന്റ് പറയുന്നപോലെ, വളരെ ആഴമുള്ള കുഴിയെടുക്കുകയാണെങ്കില്‍ കുഴിയിലേക്ക് ഇറക്കി വെക്കാന്‍ കഴിയാത്തതിനാല്‍ മുകളില്‍ നിന്ന് താഴോട്ട് ഇടേണ്ടി വരുന്നത് മൃതദേഹത്തോട് കാണിക്കുന്ന ക്രൂരതയും അനാദരവാകുമെന്നും ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഫേസ്‍ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈഖ് മുഹമ്മദ് കാരകുന്നിന്‍റെ പ്രതികരണം.

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരെ മതസംഘടന നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈഖ് മുഹമ്മദ് കാരകുന്നിന്റെ പ്രതികരണം.

കൂടുതൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക: https://chat.whatsapp.com/FA1fZcPapeQEnYNOJ0npcU

Tags:    

Similar News