ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു: കസ്റ്റംസിനെ വിളിച്ചത്‌ ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇ.ഡി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ന​യ​ത​ന്ത്ര ബാ​ഗേ​ജ് വി​ട്ടു​കി​ട്ടാ​ന്‍ ഇ​ട​പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ്മ​തി​ച്ചു​വെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന​യു​ടെ സാ​ന്പ​ത്തി​ക…

By :  Editor
Update: 2020-10-28 23:23 GMT

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ന​യ​ത​ന്ത്ര ബാ​ഗേ​ജ് വി​ട്ടു​കി​ട്ടാ​ന്‍ ഇ​ട​പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ്മ​തി​ച്ചു​വെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ച്ചു​വെ​ന്നും ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​നെ മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ശി​വ​ശ​ങ്ക​ര്‍ പ​ല​ത​വ​ണ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും ഇ​ഡി അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം ശി​വ​ശ​ങ്ക​റും കൈ​പ്പ​റി​യോ എ​ന്നും ഇ​ഡി സം​ശ​യം രേ​ഖ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച എം. ​ശി​വ​ശ​ങ്ക​റെ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബേ​നാ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യെ​ന്ന കു​റ്റ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​ഡി​യും ക​സ്റ്റം​സും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ ഹൈ​ക്കോ​ട​തി ശി​വ​ശ​ങ്ക​റു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച ത​ള്ളി​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ രാ​വി​ലെ 10.55ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ച്ച​യ്ക്കു​ശേ​ഷം കൊ​ച്ചി​യി​ലെ​ത്തി​ച്ച ശി​വ​ശ​ങ്ക​റെ ഇ​ഡി​യും ക​സ്റ്റം​സും ആ​റു മ​ണി​ക്കൂ​റോ​ളം ചോ​ദ്യം​ചെ​യ്ത​ശേ​ഷം രാ​ത്രി 10.15ഓ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ക്കു​ന്ന​തു മാ​ന​സി​ക പീ​ഡ​ന​മാ​ണെ​ന്നും ക​ള്ള​പ്പ​ണ, ക​ള്ള​ക്ക​ട​ത്ത് ഇ​ട​പാ​ടി​ല്‍ പ​ങ്കി​ല്ലെ​ന്നും ത​ന്നെ ജ​യി​ലി​ല​ട​യ്ക്കാ​നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ശ്ര​മ​മെ​ന്നു​മാ​ണ് ശി​വ​ശ​ങ്ക​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

Tags:    

Similar News