മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; ഒരാള്‍ അറസ്റ്റില്‍ ( വീഡിയോ )
മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാർ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും…
;മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാർ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർത്തു. കാറോടിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെ മക്കയിലെ ഹറമിന്റെ തെക്ക് ഭാഗത്ത് കൂടി അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഹറമിന് നേരെയെത്തി. രണ്ടു ബാരിക്കേഡുകള്‍ തകര്‍ത്ത് ഹറമിന്റെ വാതിലില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ ഹറമിന്‍റെ വാതിലും ബാരിക്കേഡുകളും പൊട്ടിയിട്ടുണ്ട്. സൗദി പൌരന്‍ ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് ഹറമിന്‍റെ വാതിലില്‍ ഇടിച്ചു നിന്നത്. മാനസിക വിഭ്രാന്തിയുള്ള ഇയാളെ അറസ്റ്റ് ചെയ്തതായി മക്ക പൊലീസ് വക്താവ് സുല്‍ത്താന്‍ ദോസരി അറിയിച്ചു. കോവിഡ് കാരണം ഹറമില്‍ നിയന്ത്രണമുള്ളതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോകത്ത് തന്നെ ഏറ്റവും വലിയ സുരക്ഷാവിന്യാസമുള്ള മേഖലയാണ് മക്കയിലെ ഹറം.