സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്.…

By :  Editor
Update: 2020-10-31 05:03 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ എന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബെംഗാളിലും അസമിലും കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും തമിഴ്‌നാട്ടില്‍ ഡി.എം.കെ. മുന്നണിയുടെ ഭാഗമായി തുടരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം നടക്കട്ടെ. കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ എന്നുള്ളതായിരുന്നു ബിനീഷ് വിഷയത്തില്‍ കോടിയേരി സ്വീകരിച്ച നിലപാട്. ഇതേ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും യെച്ചൂരി പറഞ്ഞു.

ബിനീഷ് പാര്‍ട്ടി അംഗമല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനെ കുറിച്ചും യെച്ചൂരി പ്രതികരിച്ചു. ശിവശങ്കര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ. പക്ഷെ, കേന്ദ്ര ഏജന്‍സികളെ വെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലും ഇത് ആവര്‍ത്തിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News