നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി ; മയക്കു വെടിവെച്ച് പിടിക്കാൻ ശ്രമം

തിരുവനന്തപുരം; വയനാട്ടിൽ നിന്നും നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി. പത്ത് വയസ് പ്രായമുള്ള പെൺകടുവയാണ് സഫാരി പാർക്കിൽ നിന്നും രക്ഷപെടാൻ നോക്കുന്നത്.…

By :  Editor
Update: 2020-10-31 06:09 GMT

തിരുവനന്തപുരം; വയനാട്ടിൽ നിന്നും നെയ്യാർ ലയൺ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയെ കണ്ടെത്തി. പത്ത് വയസ് പ്രായമുള്ള പെൺകടുവയാണ് സഫാരി പാർക്കിൽ നിന്നും രക്ഷപെടാൻ നോക്കുന്നത്. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ പറയുന്നത്. കടുവയ്ക്കായി പ്രദേശത്ത് നടത്തിയ തെരച്ചിലീലാണ് കടുവയെ കണ്ടെത്തിയത്.ഇപ്പോൾ മയക്കു വെടി വെച്ച് പിടിക്കാനുള്ള ശ്രമം തുടരുകയാണ് . വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളിൽ ഭീതി പ‍ട‍ർത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് വനംവകുപ്പിന്റെ കെണിയിൽ വീണത്. ഇന്നലെ രാവിലെയാണ് കടുവ നെയ്യാർ സഫാരി പാർക്കിൽ എത്തിച്ചത്. വയനാട്ടിൽ വച്ച് പത്തോളം ആടുകളെ പിടിച്ചു കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു.എന്നാൽ അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നൽകിയ ശേഷം വയനാട്ടിൽ കാട്ടിൽ തിരിച്ചെത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.

Tags:    

Similar News