രാഹുലിന്റെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി: ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിച്ചു ജയിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളർ കേസ് പ്രതി സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി…

By :  Editor
Update: 2020-11-02 03:18 GMT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിച്ചു ജയിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളർ കേസ് പ്രതി സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സരിതയ്ക്കു കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തന്റെ നാമനിർദേശ പത്രിക തള്ളിയതു ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. വയനാട് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചീഫ്‌ ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽനിന്നു കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ വിജയിച്ചത്.

Tags:    

Similar News