സിതാര ….അറിഞ്ഞോ അറിയാതയോ സത്യം മറച്ചുവയ്ക്കാനുള്ള ശ്രമത്തിനിടെ മാദ്ധ്യമങ്ങൾ മറന്ന എംടിയുടെ ആദ്യ മകൾ ! വൈറലായി ലക്ഷ്മി സുഭാഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്

Update: 2024-12-27 03:57 GMT

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ യാത്രയായിരിക്കുയാണ്. അൽപ്പ സമയത്തിനകം അദ്ദേഹത്തിന്റെ ഭൗതിക ദേഹം അഗ്നി ഏറ്റുവാങ്ങും. കഴിഞ്ഞ ദിവസം അദ്ദേഹം യാത്രയായത് മുതൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ചും മാദ്ധ്യമങ്ങൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും മകൾ അശ്വതിയെയും ഭര്‍ത്താവ് ശ്രീകാന്തിനെയും കൊച്ചുമകന്‍ മാധവിനേയും കുറിച്ച്. അന്ത്യസമയത്ത് ഇവരെല്ലാം എംടിക്ക് സമീപമുണ്ടായിരുന്നു. അറിഞ്ഞു കൊണ്ടോ അറിയാതെയോ നമ്മുടെ മാദ്ധ്യമങ്ങൾ മറന്നു പോയ മറ്റൊരാൾ കൂടി എംടിക്ക് അവകാശിയായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വസതിക്കും അതെ പേരാണ്.. സിതാര. എം ടി- പ്രമീള ദാമ്പത്യത്തിലെ ഏക മകൾ.

വളർച്ചയിലെ പടവുകൾ കയറാൻ എം ടി യെ സഹായിച്ചതിൽ വലിയൊരു സ്വാധീനം ഈ ബന്ധത്തിനുണ്ട് . അത് ആദ്യകാലത്ത് എം ടി തന്നെ സമ്മതിച്ചിട്ടുമുണ്ട് . എന്നാൽ വീട് പണിതകാലത്ത് വീടിന് ആ മകളുടെ പേരിട്ടതൊഴിച്ചാൽ പിന്നീട് അദ്ദേഹം അച്ചടി – ദൃശ്യ മാദ്ധ്യമങ്ങൾക്ക് നൽകിയ എണ്ണിയാലൊടുങ്ങാത്ത അഭിമുഖങ്ങളിലൊന്നും ആ മകളെയോ അമ്മയെയോ പരാമർശിച്ചിട്ടില്ല . ഇപ്പോഴത്തെ ഭാര്യ സരസ്വതിയെയും അവരിലുണ്ടായ അശ്വതി എന്ന മകളേയും മാത്രമാണ് അദ്ദേഹം പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുള്ളത് എന്നത് നിഷേധിക്കാനാകാത്ത വസ്തുതയായാണ് . ഇപ്പോൾ വിഷയത്തിൽ ലക്ഷ്മി സുഭാഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

പാണന്റെ വാഴ്ത്തുപാട്ടിന്‌ അച്ചുനിരത്തുന്നവർ എത്ര കുറുത്ത ശീലയിട്ടു മൂടിയാലും മറ നീക്കി പുറത്തുവരുന്ന ചില സത്യങ്ങളുണ്ട് . ഏക പത്നീയെന്നതു പോലെ , ഒരു തീവ്രാനുരാഗത്തിന്റെ, പരിശുദ്ധ പ്രണയത്തിന്റെ കഥപറയുന്നതു പോലെ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ അല്പം നീതി അർഹിക്കുന്ന ഒരു പെൺകുട്ടിയുണ്ട് . അവൾ ഒരാഴ്ചയ്ക്കുമുന്നേ പിതാവിനെ കണ്ടു മടങ്ങിയവൾ . അവളുടെ നാമത്തിലുള്ള വീട്ടിലാണ് മരിക്കുന്നതുവരെയും ആ എഴുത്തിന്റെ ആൺകരുത്ത് അന്തിയുറങ്ങിയത് . അവളെ നൃത്തം പഠിപ്പിക്കാൻ വന്ന ഗുരുനാഥ പിന്നീട് ആ വീടിന്റെ കുടുംബിനിയായി . 11 വർഷം നീണ്ട ബന്ധത്തിലെ ആദ്യത്തെ കണ്മണി സിതാര .

എം ടി, പ്രമീള ദാമ്പത്യത്തിലെ ഏക മകൾ . ഈ സത്യം മറച്ചുവയ്ക്കാൻ എന്തിനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത് . വളർച്ചയിലെ പടവുകൾ കയറാൻ എം ടി യെ സഹായിച്ചതിൽ വലിയൊരു സ്വാധീനം ഈ ബന്ധത്തിനുണ്ട് . അത് ആദ്യകാലത്ത് എം ടി തന്നെ സമ്മതിച്ചിട്ടുമുണ്ട് . മലയാളത്തിലെ കരുത്തുറ്റ രചനകളുടെ ഉടയോൻ തന്നെയാണ്

എം ടി വാസുദേവൻ നായർ . പക്ഷേ ഇന്റർവ്യൂ എടുക്കാൻ പോയ ലേഖകന്മാർക്കും , നവ എഴുത്തുകാർക്കും ഇദ്ദേഹത്തിന്റെ അഹന്തയുടെ , തൻപോരിമയുടെ , നിന്ദാധിക്ഷേപത്തിന്റെ ഒരുപാട് അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാവും . സത്യത്തിന് പെയിന്റടിക്കാൻ ശ്രമിക്കരുത് . തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമാ വിവാദത്തിൽ അന്നേരം പറഞ്ഞ മറുപടി അതെല്ലാം ഓർമ്മയിൽ വച്ചുകൊണ്ടുതന്നെ പറയട്ടെ , മൺമറഞ്ഞ സഹിത്യ പ്രതിഭയ്ക്ക് ആദരവ് . നിറം കലർത്തി ആ യഥാർത്ഥ രൂപത്തെ മറയ്ക്കരുത് . ആ പെൺകുട്ടിയുടെ പിതൃത്വവും മറയ്ക്കരുത്

https://www.facebook.com/lekshmisubhash.subhash/posts/3003196729848013?ref=embed_post

Tags:    

Similar News