ജലദോഷത്തിന്‍റെ ലക്ഷണമുള്ളവര്‍ ദുബൈയിലെ ഷോപ്പിങ് മാളുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശം
ജലദോഷത്തിന്‍റെ ലക്ഷണമുള്ളവര്‍ ദുബൈയിലെ ഷോപ്പിങ് മാളുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശം. കോവിഡ് കാലത്ത് ഷോപ്പിങ് മാളുകളിൽ പാലിക്കേണ്ട മര്യാദകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഷോപ്പിങ് മാളുകളിൽ പ്രവേശിക്കുന്നതിന് ദേഹോഷ്മാവ്…
;ജലദോഷത്തിന്‍റെ ലക്ഷണമുള്ളവര്‍ ദുബൈയിലെ ഷോപ്പിങ് മാളുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശം. കോവിഡ് കാലത്ത് ഷോപ്പിങ് മാളുകളിൽ പാലിക്കേണ്ട മര്യാദകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഷോപ്പിങ് മാളുകളിൽ പ്രവേശിക്കുന്നതിന് ദേഹോഷ്മാവ് പരിശോധിക്കുന്നുണ്ട്. പക്ഷെ, പനി ഇല്ലെങ്കിലും മൂക്കൊലിപ്പോ മറ്റ് ജലദോഷത്തിന്‍റെ ലക്ഷണങ്ങളോ ഉണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. ഈ സാഹചര്യത്തിലും ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ജലദോഷത്തിന്‍റെ ലക്ഷണങ്ങളോടെ എത്തുന്നത് ഒഴിവാക്കണം. കൈകളും മറ്റു അണുബാധയില്ലാതെ സൂക്ഷിക്കാൻ ഇത്തരങ്ങളിൽ പ്രയാസകരമായിരിക്കും.
റെസ്റ്റോന്‍റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് മാറ്റിവെക്കാം. പക്ഷെ, പാനീയങ്ങളും ഐസ്ക്രീമും നുണഞ്ഞ് മാസ്ക് ഒഴിവാക്കി നടക്കുന്നത് പിഴ കിട്ടാൻ ഇടയാക്കും. വസ്ത്രം വാങ്ങാൻ പോകുമ്പോൾ നിരവധി വസ്ത്രങ്ങൾ ധരിച്ച് നോക്കുന്നത് ഒഴിവാക്കണം. ഇത്തരം ഘട്ടങ്ങളിൽ കൈയുറകൾ ഉപയോഗിച്ചിരിക്കണം. ഷോപ്പിങ് കേന്ദ്രങ്ങളിലെ ശുചിമുറികളും ദീർഘനേരം ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.