നിപ വൈറസ്: പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ല, പിണറായിയുടെ പ്രസ്താവന തള്ളിക്കൊണ്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ നേരിടുന്ന സമയത്ത് പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിലെ രോഗബാധിതരെ ചികിത്സിക്കാന്‍ ഉത്തര്‍പ്രദേശിലെ…

By :  Editor
Update: 2018-05-22 04:07 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ നേരിടുന്ന സമയത്ത് പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കേരളത്തിലെ രോഗബാധിതരെ ചികിത്സിക്കാന്‍ ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ സ്വയം സന്നദ്ധനായതിനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലുള്ള ഡോക്ടര്‍മാര്‍ രോഗബാധ തടയുന്നതിന് നല്ലതുപോലെ പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യശാസ്ത്ര രംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് താന്‍ കഫീല്‍ഖാനെ കാണുന്നതെന്നും കഫീല്‍ഖാനെ പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Tags:    

Similar News