കൊച്ചിയിൽ മുഹമ്മദൻസിനെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്, മൂന്നു ഗോളടിച്ച് നാലാം വിജയം (3–0)
By : Evening Kerala
Update: 2024-12-23 03:42 GMT
ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. കൊച്ചിയിലെ നിർണായക മത്സരത്തിൽ മുഹമ്മദന്‍ എസ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് തോൽപിച്ചു. നോവ സദൂയി (80–ാം മിനിറ്റ്), അലെക്സാണ്ടർ കോഫ് (90) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ. 62–ാം മിനിറ്റിൽ മുഹമ്മദൻ ഗോളി ഭാസ്കർ റോയിയുടെ സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിനെ തുണച്ചു. സീസണിലെ നാലാം വിജയത്തോടെ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.